
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചിട്ട് വരാത്തതിന്റെ വിരോധത്തില്‍ യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദിച്ച് അവശനാക്കിയതായി പരാതി. യുവാവിന്റെ ഇരുകാലുകളും അടിച്ചൊടിച്ചു. തലയിലും അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ രണ്ടു സുഹൃത്തുക്കളെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു.
ശംഖുംമുഖം ആഭ്യന്തരവിമാനത്താവളത്തിനു സമീപം ചിത്തിര നഗര്‍ ടി.സി. 78/2569 ഗീതു ഹൗസില്‍ റോയി വിന്‍സെന്റിന്(32) ആണ് പരിക്കേറ്റത്. ശംഖുംമുഖം വാര്‍ഡില്‍ കാര്‍ഗോ കോംപ്ലക്സിനു സമീപം കരുണ്‍(48), ശംഖുംമുഖം ഗ്രൗണ്ടിനു സമീപം ചിന്നു എന്ന ഹെനി(37) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. ഗുരുതര പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 21-ന് രാത്രി 10നായിരുന്നു സംഭവം. കരുണിന്റെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. എസ്.എച്ച്.എ. ജി.എസ്.രതീഷ്, എസ്.ഐ.മാരായ ഇന്‍സമാം, അജേഷ് കുമാര്‍, ട്വിങ്കിള്‍ ശശി, സി.പി.ഒ.മാരായ ഷിബി, വരുണ്‍ഘോഷ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.



