video
play-sharp-fill

പതിനേഴുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഇരട്ടകളിലൊരാളായ പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്; ഒടുവിൽ അതിജീവിതയെ വിളിച്ചുവരുത്തി പ്രതിയെ കണ്ടെത്തി; 19 കാരൻ പോലീസ് പിടിയിൽ

പതിനേഴുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഇരട്ടകളിലൊരാളായ പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്; ഒടുവിൽ അതിജീവിതയെ വിളിച്ചുവരുത്തി പ്രതിയെ കണ്ടെത്തി; 19 കാരൻ പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: പതിനേഴുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോക്‌സോ ചുമത്തി മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല കണ്ണംകോട് ഷമീര്‍ മന്‍സിലില്‍ മുഹമ്മദ് ഹസന്‍ എന്ന ആസിഫ് (19) ആണ് അറസ്റ്റിലായത്. 450, 366 എ, 354 എ (1) (എൻ), 376(2)(എൻ) തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.

വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി ഇരട്ടകളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അതിജീവതയെ സ്റ്റേഷനിലെത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരട്ടകളായതിനാൽ ആദ്യഘട്ടത്തിൽ പ്രതിയെ തിരിച്ചറിയുക പൊലീസിന് പ്രയാസമായിരുന്നതിനാലാണ് അതിജീവിതയെ വിളിച്ചുവരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ സമയം തിരിച്ചറിയാത്തതിനാൽ രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കേണ്ട സാഹചര്യമുണ്ടായെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. മാറനല്ലൂര്‍ എസ്.എച്ച്.ഒ അനൂപ്,എസ്.ഐ കിരണ്‍ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.