video
play-sharp-fill

ഡെങ്കിപ്പനി; പത്തനംതിട്ട ജില്ലയില്‍ 14 ഹോട്സ്പോട്ടുകള്‍ ; ഡെങ്കിപ്പനി വ്യാപന സാധ്യത കൂടുതൽ; ഇതുവരെ 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ; രണ്ട് മരണം

ഡെങ്കിപ്പനി; പത്തനംതിട്ട ജില്ലയില്‍ 14 ഹോട്സ്പോട്ടുകള്‍ ; ഡെങ്കിപ്പനി വ്യാപന സാധ്യത കൂടുതൽ; ഇതുവരെ 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ; രണ്ട് മരണം

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട : ജില്ലയില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 ഹോട്സ്‌പോട്ടുകള്‍ ഉള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സെപ്റ്റംബര്‍ മാസത്തില്‍ മാത്രം ഇതുവരെ 23 പേര്‍ക്ക് സ്ഥിരീകരിച്ച രോഗബാധയും 120 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും രണ്ട് മരണവും ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവിട്ടുള്ള മഴ കൊതുക് പെരുകാനുള്ള സാഹചര്യം ഒരുക്കുമെന്നതിനാല്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ പ്രവര്‍ത്തനങ്ങള്‍ തുടരണം. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഡെങ്കിപ്പനി വ്യാപന സാധ്യതയുണ്ട്. പനി വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.