
ഇടുക്കിയിലെ ബീവറേജസ് ഔട്ട്ലെറ്റില് വിജിലൻസ് റെയ്ഡ്; ജീവനക്കാരില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി; ഒരാള്‍ ഓടിരക്ഷപ്പെട്ടു
ഇടുക്കി: ഇടുക്കിയിലെ തടിയമ്പാട് ബീവറേജസ് ഔട്ട്ലെറ്റില് വിജിലൻസ് റെയ്ഡ്.
രാത്രി എട്ട് മണിക്ക് ആരംഭിച്ച പരിശോധനകള്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്.
ജീവനക്കാരുടെ പക്കല്‍ നിന്നും കണക്കില്‍പ്പെടാത്ത പണം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
കൂടാതെ സ്റ്റോക്കിലുള്ള മദ്യത്തിൻ്റെ അളവിലും വ്യാപക ക്രമക്കേട് കണ്ടെത്തി. ജീവനക്കാരുടെ കയ്യില്‍ നിന്ന് കണക്കില്‍ പെടാതെ 46,850 രൂപയാണ് വിജിലൻസ് പിടിച്ചെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസ് റെയ്ഡിനിടെ ജീവനക്കാരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. മദ്യക്കച്ചവടക്കാരില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റിയതിന്റെയും തെളിവുകള്‍ വിജിലൻസിന് ലഭിച്ചു.
രണ്ട് വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ എട്ട് പേരാണ് ഈ ബീവറേജസ് ഔട്ട്ലെറ്റില് ഉള്ളത്.
Third Eye News Live
0