video
play-sharp-fill

കൃഷി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ ഓഫീസ് ക്യാബിനിലേയ്‌ക്ക് അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തി; എസ്‌എഫ്‌ഐ നേതാവ് ആര്‍ഷോയ്ക്കെതിരെ പരാതി; സംഭവം ഒതുക്കി തീര്‍ക്കാൻ ശ്രമം

കൃഷി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ ഓഫീസ് ക്യാബിനിലേയ്‌ക്ക് അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തി; എസ്‌എഫ്‌ഐ നേതാവ് ആര്‍ഷോയ്ക്കെതിരെ പരാതി; സംഭവം ഒതുക്കി തീര്‍ക്കാൻ ശ്രമം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്‌ക്കെതിരായ പരാതി ഒതുക്കി തീര്‍ക്കാൻ ശ്രമം.

കൃഷി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ സെക്രട്ടേറിയറ്റിനുള്ളിലെ ഓഫീസ് ക്യാബിനിലേയ്‌ക്ക് ആര്‍ഷോ അതിക്രമിച്ച്‌ കയറിയതായും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. എന്നാല്‍ പരാതി പൊലീസിന് കെെമാറാതെ ചീഫ് സെക്യൂരിറ്റി ഓഫീസ‌ര്‍ ഒതുക്കി തീര്‍ക്കാൻ ശ്രമിക്കുകയാണെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിന് ശേഷം കാണാമെന്ന് കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ് മുഖേന അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെയാണ് ആര്‍ഷോയും ഒപ്പമുണ്ടായിരുന്നയാളും തള്ളിക്കയറിയത്. തുടര്‍ന്ന് അശോകിന്റെ ചേംബറില്‍ പ്രവേശിച്ച ആര്‍ഷോ വനിതാ ഉദ്യോഗസ്ഥരോടക്കം കയര്‍ത്ത് സംസാരിച്ചുവെന്നും ഓണ്‍ലൈൻ യോഗം തടസപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

അതിക്രമിച്ച്‌ കയറി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇരുന്ന ആര്‍ഷോയും സുഹൃത്തും, കാര്‍ഷിക സര്‍വകലാശാല പൂട്ടിക്കുമെന്നും ഒരു യോഗവും നടത്താൻ അനുവദിക്കില്ലെന്നും അശോകിനെ കാണാൻ അനുവദിച്ചില്ലെങ്കില്‍ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ഭാവിയില്‍ സന്ദര്‍ശക അനുമതി നല്‍കുകയാണെങ്കില്‍ ആര്‍ഷോയെ നിരീക്ഷിക്കണമെന്നും കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ് ഡിനു നായര്‍ സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.