video
play-sharp-fill
‘പോയ്‌..ആ അഞ്ഞൂറും പോയി, ഇക്കൊല്ലവും പണിയെടുക്കണം’ ;  ‘കിട്ടുണ്ണിയുടെ’ അവസ്ഥയില്‍ മലയാളികള്‍; ട്രോള്‍ ഗ്രൂപ്പുകളില്‍ താരം ഓണം ബമ്പർ 

‘പോയ്‌..ആ അഞ്ഞൂറും പോയി, ഇക്കൊല്ലവും പണിയെടുക്കണം’ ; ‘കിട്ടുണ്ണിയുടെ’ അവസ്ഥയില്‍ മലയാളികള്‍; ട്രോള്‍ ഗ്രൂപ്പുകളില്‍ താരം ഓണം ബമ്പർ 

പാലക്കാട്: സംസ്ഥാന സര്‍ക്കാറിന്‍റെ തിരുവോണം ബമ്പർ  ബിആര്‍ 93 നറുക്കെടുപ്പില്‍ 25 കോടിയുടെ ഒന്നാം സമ്മാന ഭാഗ്യം നേടിയതാര്. ആകാംഷകള്‍ക്ക് ഒടുവില്‍ ആ ടിക്കറ്റ് തമിഴ്നാട്ടിലേക്ക് പോയെന്ന വാര്‍ത്ത വന്നതോടെ മലയാളികള്‍ക്ക് അല്പം വിഷമം ആയി. കാരണം ഭാഗ്യാന്വേഷികളുടെ ഏറ്റവും വലിയ ലക്ഷ്യമാണ് ഓണം ബമ്പർ. അതുകൊണ്ട് തന്നെ ഇത്തവണ സര്‍വകാല റെക്കോര്‍ഡിലാണ് ബമ്പർ ടിക്കറ്റുകള്‍ വിറ്റുപോയത്. കേരള ലോട്ടറി ചരിത്രത്തില്‍ ആദ്യമായണ് 75,65,000 ടിക്കറ്റുകള്‍ വിറ്റുപോകുന്നത്.

25 കോടി എന്ന സ്വപ്ന തുക ആയിരുന്നു ടിക്കറ്റിലേക്ക് ഭാഗ്യാന്വേഷികളെ ആകര്‍ഷിച്ച ഒരു ഘടകം. മറ്റൊന്ന് ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കുന്ന രണ്ടാം സമ്മാനവും. ഇക്കാരണങ്ങള്‍ കൊണ്ട്, ആദ്യമായി ഭാഗ്യം പരീക്ഷിച്ചവരും ഭാഗ്യം വന്നു പോയവരും കറക്കിക്കുത്തി ലോട്ടറി എടുത്തവരും നിരവധിയാണ്. എന്നാല്‍ ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ വിറ്റുപോയപ്പോള്‍ പലര്‍ക്കും നിരാശയാണ് ഫലം. അതായത് നിലവില്‍ ‘കിലുക്കം’ സിനിമയിലെ ‘കിട്ടുണ്ണിയുടെ’ അവസ്ഥയിലാണ് പലരും എന്ന് പറയാം.

ഓണം ബമ്പർ ഭാഗ്യനമ്പരും ഭാഗ്യവാൻ ആരാണെന്ന കാര്യത്തിലും ഏകദേശ തീരുമാനം ആയതോടെ സോഷ്യല്‍ മീഡിയയില്‍ ഇതേപറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാണ്. ട്രോള്‍ ഗ്രൂപ്പുകളില്‍ എങ്ങും താരം ഓണം ബമ്പർ  തന്നെ. ‘പോയ്‌..ആ അഞ്ഞൂറും പോയി, ഇക്കൊല്ലവും പണിയെടുക്കണം’ എന്നിങ്ങനെയാണ് പലരും ട്രോളുകള്‍ പങ്കുവച്ച്‌ കുറിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പാലക്കാട് ജില്ലയാണ് ഇത്തവണ ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയില്‍ മുൻപന്തിയില്‍ ഉള്ളത്. പതിനൊന്ന് ലക്ഷത്തി എഴുപതിനായിരത്തി അൻപത് ടിക്കറ്റുകള്‍ ആണ് ഇവിടെ വിറ്റത്. ജില്ലയില്‍ നിന്നുമാത്രം ഏതാണ് 46 കോടിയ്ക്ക് മുകളില്‍ വില്‍പന നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പാലക്കാട് തന്നെ ആയിരുന്നു വില്‍പ്പനയില്‍ മുന്നില്‍ നിന്നത്.

ഇന്നലെ  ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവോണം ബമ്പർ  ഭാഗ്യ നമ്പര്‍ നറുക്കെടുത്തത്. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോഴിക്കോട്ടെ ഏജൻസി പാലക്കാട് ബാവ ഏജൻസിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം 25കോടിയുടെ ഭാഗ്യവാൻ കോയമ്പത്തൂര്‍ സ്വദേശിയാണ്. നാല് ദിവസം മുൻപ് നടരാജ് എന്ന ആള്‍ 10 ടിക്കറ്റ് ബാവ ഏജൻസിയില്‍ നിന്നും എടുത്തിരുന്നു. ഈ ടിക്കറ്റുകളില്‍ ഒന്നിലാണ് ആ ഭാഗ്യ നമ്പ റുള്ളത്. ഇയാളാണോ ഭാഗ്യവാൻ, അതോ മറ്റാര്‍ക്കെങ്കിലും വേണ്ടി വാങ്ങിയതാണോ, വില്‍പ്പന നടത്തിയോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.