video
play-sharp-fill

തിരുമ്പി വന്തിട്ടേന്ന് സൊല്ല്…! പുതിയ ബ്രാൻഡുകളുമായി ഫാഷൻ ലോകത്തേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ അച്ചു ഉമ്മൻ;  ഫേസ്ബുക്കിലൂടെ പുതിയ ചിത്രം പങ്കുവെച്ചു

തിരുമ്പി വന്തിട്ടേന്ന് സൊല്ല്…! പുതിയ ബ്രാൻഡുകളുമായി ഫാഷൻ ലോകത്തേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ അച്ചു ഉമ്മൻ; ഫേസ്ബുക്കിലൂടെ പുതിയ ചിത്രം പങ്കുവെച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ തിരക്കുകള്‍ ശേഷം ഫാഷൻ ലോകത്തേക്കുള്ള തിരിച്ച്‌ വരവ് പ്രഖ്യാപിച്ച്‌ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ.

പുതിയ ചിത്രം പോസ്റ്റ് ചെയ്ത് അച്ചു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. തന്‍റെ പ്രൊഫഷനോടുള്ള സ്നേഹം വ്യക്തമാക്കുന്നതാണ് അച്ചു ഉമ്മന്‍റെ കുറിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണ യുദ്ധം കത്തി നില്‍ക്കേ അച്ചു ഉമ്മന്‍റെ വസ്ത്രത്തിന്‍റെയും ചെരിപ്പിന്‍റെയും ബാഗിന്‍റെയും വില ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

ഗൂചി, ഷനേല്‍, ഹെര്‍മ്മിസ്‌ ഡിയോര്‍, എല്‍വി തുടങ്ങി ലക്ഷങ്ങള്‍ വിലയുള്ള അള്‍ട്രാ ലക്ഷ്വറി ബ്രാന്റുകളാണ് അച്ചു ഉമ്മന്‍ ഉപയോഗിക്കുന്നത് എന്നതായിരുന്നു ആരോപണം. ഇതിനെല്ലാമുള്ള പണം എവിടെ നിന്ന് എന്നും ഇടത് സൈബര്‍ അണികള്‍ ചോദിച്ചു.

ആദ്യ ഘട്ടത്തില്‍ ട്രോളുകള്‍ ആയിരുന്നുവെങ്കില്‍ പിന്നീടത് സൈബര്‍ ആക്രമണമായി മാറി. അച്ചു ഉമ്മന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു അധിക്ഷേപം.