video
play-sharp-fill

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട്  ലൈംഗികാതിക്രമം; പോക്സോ കേസിൽ ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനർ അറസ്റ്റിൽ; പിടിയിലായത് മണിമല സ്വദേശി

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനർ അറസ്റ്റിൽ; പിടിയിലായത് മണിമല സ്വദേശി

Spread the love

സ്വന്തം ലേഖിക

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മണിമല കറിക്കാട്ടൂർ കൊന്നക്കുളം ഭാഗത്ത് കാളിയാനിൽ വീട്ടിൽ സിറിൻ സിബി (22)യെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ട്രെയിനിയായിരുന്ന ഇയാൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടി കൗൺസിലിങ്ങിനിടയിൽ ഈ വിവരം പറയുകയും ചൈൽഡ് ലൈൻ മുഖാന്തരം മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ, എസ്.ഐ സന്തോഷ് കുമാർ, സി.പി.ഓ മാരായ സിന്ധു, പ്രതാപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.