video
play-sharp-fill

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ ഇരുന്ന് ലിപ് ലോക്ക്; കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ ഇരുന്ന് ലിപ് ലോക്ക്; കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Spread the love

കോട്ടയം: ബൈക്കില്‍ സഞ്ചരിക്കവെ പരസ്പരം ചുംബിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്.

രാജസ്ഥാനിലെ ജയ്പ്പൂരിലെ ദുര്‍ഗാപൂര്‍ മേഖലയിലെ തിരക്കേറിയ റോഡില്‍ നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡില്‍ പ്രചരിച്ചത്. ബുള്ളറ്റ് ഓടിക്കുമ്പോള്‍ യുവാവ് പിന്നില്‍ ഇരിക്കുന്ന യുവതിയെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇവരുടെ പിന്നില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുള്ളവരാണ് വീഡിയോ പകര്‍ത്തിയത്. യുവാവും യുവതിയും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചെന്ന കേസിലാണ് യുവാവിനെതിരെ നടപടി. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും ജയ്പ്പൂര്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.