തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രവചന മൽസരത്തിൽ സ്വർണ്ണ നാണയം സമ്മാനം നേടിയത് മംഗളം ദിനപത്രത്തിലെ ജീവനക്കാരനും, ആർപ്പൂക്കര സ്വദേശിയുമായ റജി മാത്യു; സമ്മാനദാനം ഇന്ന് ഉച്ചക്ക് 2 ന്
സ്വന്തം ലേഖകൻ
കോട്ടയം: തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രവചന മൽസരത്തിൽ ഒന്നാം സമ്മാനമായ സ്വർണ്ണ നാണയം ലഭിച്ചത് മംഗളം ദിനപത്രത്തിലെ ജീവനക്കാരനും, ആർപ്പൂക്കര സ്വദേശിയുമായ റജി മാത്യുവിന്.
അയ്യായിരത്തി ഇരുനൂറ്റി പന്ത്രണ്ട് പേർ ഫലപ്രവചനം നടത്തിയപ്പോൾ കൃത്യമായ ഫലപ്രവചനം നടത്തിയത് റജി മാത്യു മാത്രമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
07/ 9 / 23 വ്യാഴാഴ്ച രാവിലെ 8.29 നാണ് റജി മാത്യു ചാണ്ടി ഉമ്മൻ 37500 നും 37750 നും ഇടയിലുള്ള ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് തേർഡ് ഐ ന്യൂസിലേക്ക് മെസേജ് അയച്ചിരുന്നത്. 37719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്.
ജയിക്കുന്ന സ്ഥാനാർത്ഥിയുടെ പേര് സഹിതം 250 വോട്ടിന്റെ വ്യത്യാസത്തിൽ പ്രവചനം നടത്തുകയെന്നതായിരുന്നു മൽസരം .
കൃത്യമായ പ്രവചനം നടത്തിയത് റജി മാത്യു മാത്രമാണ്. ആയതിനാൽ രണ്ടാം സമ്മാനത്തിന് അർഹരായവർ ആരുമില്ല.
11/9/23 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അച്ചായൻസ് ഗോൾഡ് കോർപ്പറേറ്റ് ഓഫീസിൽ വെച്ച് അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചൻ സമ്മാനദാനം നിർവ്വഹിക്കും.