video
play-sharp-fill
ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​നി​ല്ല; ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പാ​ത പി​ന്തു​ട​രാ​നാ​ണ്  ആഗ്രഹം; എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശൈ​ലി പി​ന്തു​ട​രു​ക പ്ര​യാ​സം’; ചാണ്ടി ഉമ്മൻ

ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​നി​ല്ല; ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പാ​ത പി​ന്തു​ട​രാ​നാ​ണ്  ആഗ്രഹം; എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശൈ​ലി പി​ന്തു​ട​രു​ക പ്ര​യാ​സം’; ചാണ്ടി ഉമ്മൻ

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ല്‍ പ്ര​ക​ട​മാ​യ​ത് സ​ഹ​താ​പ ത​രം​ഗ​മ​ല്ല അ​ഭി​മാ​ന ത​രം​ഗ​മെ​ന്ന് നി​യു​ക്ത എം​എ​ല്‍​എ ചാ​ണ്ടി ഉ​മ്മ​ന്‍. ഉ​മ്മ​ന്‍ ചാ​ണ്ടി​യെ മ​ര​ണ​ത്തി​ന് ശേ​ഷ​വും സി​പി​എം അ​പ​മാ​നി​ച്ചെ​ന്നും ചാ​ണ്ടി പ്ര​തി​ക​രി​ച്ചു. താ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചെ​ന്ന് സി​പി​എം ഹാ​ന്‍​ഡി​ലു​ക​ള്‍ പ്ര​ച​രി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്ക് സ​ഹാ​യം ന​ല്‍​കി​യ​ത് കോ​ണ്‍​ഗ്ര​സാ​ണെ​ന്നും ചാ​ണ്ടി പ​റ​ഞ്ഞു.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പാ​ത പി​ന്തു​ട​രാ​നാ​ണ് ത​നി​ക്ക് ആഗ്രഹം. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശൈ​ലി അ​തേ​പോ​ലെ പി​ന്തു​ട​രു​ക പ്ര​യാ​സ​മാണെന്നും പു​തു​പ്പ​ള്ളി​യി​ല്‍ എം​എ​ല്‍​എ ഓ​ഫീ​സ് തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ആ​ലോ​ചി​ച്ച് തീരുമാനമെടുക്കുമെന്നും ചാ​ണ്ടി ഉ​മ്മ​ന്‍ പറഞ്ഞു. ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​നി​ല്ല, താ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ​ക്ഷ​ത്താ​ണെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

താൻ ഒരു ഗ്രൂപ്പിലുമില്ലെന്ന് പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും അയർക്കുന്നത്ത് ഒരു പാലവുമാണ് ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു. മണ്ഡല പര്യടനത്തിനു മുന്നോടിയായായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പയുടെ ഒരു പ്രൊജക്ടാണ് പ്രധാനപ്പെട്ട സ്വപ്നം. എന്നാൽ കഴിഞ്ഞ ഏഴ് വർഷമായി അത് മുന്നോട്ടുപോയിട്ടില്ല. അതുകൊണ്ട് അതെത്ര പ്രാക്ടിക്കലാണെന്നറിയില്ല. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ യാഥാർത്ഥ്യമാക്കണം. അതിന് സർക്കാരിൻ്റെ പിന്തുണ വേണം. അയർക്കുന്നത്ത് ഒരു പാലം. അതും ഏഴ് വർഷമായി. അതിനും സർക്കാരിൻ്റെ പിന്തുണ വേണം.പുതുപ്പള്ളിയുടെ വളർച്ചയും വികസനവുമാണ് ആഗ്രഹം.

ഇന്ന് ഒരു ദിവസത്തെ നടപ്പാണ്. ഓട്ട പ്രദക്ഷിണം. പക്ഷേ, എട്ട് പഞ്ചായത്തിലും ഓരോ ദിവസം വച്ച് എട്ട് ദിവസം നടന്ന് സന്ദർശനം ആലോചിക്കുന്നുണ്ട്. അതിൻ്റെ പ്രചോദനം ഭാരത് ജോഡോ യാത്രയാണ്. ഞാൻ കോൺഗ്രസിൻ്റെ ചേരിയിലാണ്. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിലാണ്. ഒരു ഗ്രൂപ്പിലുമില്ല. എല്ലാവരുമായും ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.