video
play-sharp-fill
തീപ്പെട്ടി ഇല്ലെന്ന് പറഞ്ഞതിലുള്ള വിരോധം: അന്ധനായ കടയുടമയെ സോഡാക്കുപ്പികൊണ്ട് മർദിച്ചു ; പ്രതി പിടിയിൽ

തീപ്പെട്ടി ഇല്ലെന്ന് പറഞ്ഞതിലുള്ള വിരോധം: അന്ധനായ കടയുടമയെ സോഡാക്കുപ്പികൊണ്ട് മർദിച്ചു ; പ്രതി പിടിയിൽ

തിരുവനന്തപുരം: അന്ധനായ കടയുടമയെ ആക്രമിച്ച പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തു. പനവൂർ പാണയം പൂവക്കാട് അജു ഭവനിൽ എം.ഷിജുവിനെയാണ്(40) അറസ്റ്റ് ചെയ്തത്.

ആനാട് വട്ടറത്തല ജങ്ഷനിൽ മുറുക്കാൻകട നടത്തുന്ന അന്ധനായ ആനാട് വട്ടറത്തല അനിഴം ബിനുകുമാറിനോട് പ്രതി തീപ്പെട്ടി ഉണ്ടോയെന്നു ചോദിക്കുകയും ഇല്ലെന്നു പറഞ്ഞതിലുള്ള വിരോധത്തിൽ ബിനുവിനെ കടയിൽ സൂക്ഷിച്ചിരുന്ന സോഡാക്കുപ്പിയെടുത്ത് നെഞ്ചിലും തലയിലും ഇടിച്ചും അടിച്ചും പരിക്കേൽപ്പിക്കുകയുമായിരുന്നു.

ഇവിടെനിന്നു രക്ഷപ്പെട്ട പ്രതിയെ പിന്നീട് നെടുമങ്ങാട് എസ്.എച്ച്.ഒ. ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ ശ്രീലാൽചന്ദ്രശേഖർ, സുജിത്, മനോജ്, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group