
കനത്ത മഴ: കോഴിക്കോട് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തി ; ക്വാറികളുടെ പ്രവർത്തനങ്ങൾക്കും മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രദേശത്ത് ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവയ്ക്കാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയും ഇവയ്ക്ക് അനുമതി ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ എ ഗീത അറിയിച്ചു.
വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ എന്നിങ്ങനെ എല്ലാ ജലാശയങ്ങളിലേക്കും അറിയിപ്പ് ഉണ്ടാകുന്നത് വരെയും പ്രവേശനം പൂർണമായും നിരോധിച്ചിട്ടുണ്ട്.
ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോരപ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇത് വഴി അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0