
കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു; സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 11ന് കോട്ടയം പാർട്ടി ഓഫിസിൽ വെച്ച് ജോസ് കെ മാണി എംപി നിർവഹിക്കും
സ്വന്തം ലേഖിക
കോട്ടയം: കേരളാ യൂത്ത്ഫ്രണ്ട് എം സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിനും വാർഡ്,മണ്ഡലം, നിയോജകമണ്ഡലം തെരഞ്ഞെടുപ്പുകളും പൂർത്തിയാക്കിയതിനെ തുടർന്ന് ജില്ലാ തിരഞ്ഞെടുപ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ
11 ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി ഓഫീസിൽ കേരള കോൺഗ്രസ്സ്(എം) ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിക്കും.
തുടർന്ന് കോട്ടയം ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യൂത്ത്ഫ്രണ്ട് (എം) പ്രതിനിധികളുടെ യോഗവും ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പ് യഥാക്രമം
കോട്ടയം – 11/09/23, 2 pm
ആലപ്പുഴ -13/09/23, 10 am
പത്തനംതിട്ട-13/09/23, 4 pm
എറണാകുളം-15/09/23, 2 pm
ഇടുക്കി – 16/09/23, 11 am
തൃശൂർ – 19/09/23,10 am
പാലക്കാട് – 19/09/23, 3 pm
മലപ്പുറം – 20/09/23,10 am
കോഴിക്കോട് – 20/09/23, 3 pm
വയനാട് – 21/09/23,10 am
കണ്ണൂർ – 21/09/23, 3 pm
കാസർകോട് – 22/09/23, 2 pm
തിരുവനന്തപുരം – 26/09/23,10 am
കൊല്ലം – 26/09/23, 3 pm എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത് .