video
play-sharp-fill

ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യ പൊലീസ് പിടിയിൽ

ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യ പൊലീസ് പിടിയിൽ

Spread the love

പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇന്നലെയാണ് പ്രഭാകരന്‍ നായരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാന്തകുമാരിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശാന്തകുമാരി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു.

ഈ മാസം അഞ്ചിന് രാത്രിയാണ് സംഭവം നടന്നത് എന്നാണ് ശാന്തകുമാരി പൊലീസിന് നല്‍കിയ മൊഴി. അടുത്ത ദിവസം രാവിലെയാണ് കിണറില്‍ ചാടി ആത്മഹത്യയ്ക്കും ശ്രമിക്കുന്നത്. വിവരം അറിഞ്ഞ നാട്ടുകാര്‍ അഗ്‌നശമന സേനയെയും പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെ രക്ഷിക്കുന്നു. പിന്നീടാണ് പ്രഭാകരന്‍ നായരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രഭാകരന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണത്തില്‍ സംശയം തോന്നി. തുടർന്ന് ശാന്തകുമാരിയെ ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ശാന്തകുമാരിയെ കടമ്പഴിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group