video
play-sharp-fill

ആലുവയില്‍ എട്ടു വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; തിരുവനന്തപുരം ചെങ്കൽ സ്വദേശി പൊലീസ് പിടിയിൽ ; പ്രതിയെ കസ്റ്റഡിയിൽ എടുത്തത് ആലുവയിൽ നിന്ന്

ആലുവയില്‍ എട്ടു വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; തിരുവനന്തപുരം ചെങ്കൽ സ്വദേശി പൊലീസ് പിടിയിൽ ; പ്രതിയെ കസ്റ്റഡിയിൽ എടുത്തത് ആലുവയിൽ നിന്ന്

Spread the love

കൊച്ചി: ആലുവയില്‍ എട്ടു വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി പോലീസിന്റെ പിടിയിൽ. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. ആലുവയുടെ പരിസര പ്രദേശത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം ചെങ്കൽ സ്വദേശിയാണ് പിടിയിലായത്.

അതേസമയം ഇയാളുടെ അമ്മ പ്രതികരണവുമായി രംഗത്തെത്തി. മകൻ മുന്‍പ് ആലുവയില്‍ ജോലിക്ക് പോയിട്ടുണ്ട്. അതിനാൽ ആലുവ നല്ല പരിചയമുള്ള സ്ഥലമാണ്.

മകന്‍ ഏറെക്കാലമായി മയക്കുമരുന്നിന് അടിമയാണെന്നും അമ്മ വെളിപ്പെടുത്തി. ഒന്നര വര്‍ഷമായി മകന്‍ വീട്ടില്‍ വന്നിട്ട്. ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിക്കും. ഉപദേശിച്ചിട്ടും മാറ്റമില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group