
കൊല്ലം-തേനി ദേശീയപാത; പേരിനുതന്നെ നാണക്കേടായി വെള്ളക്കെട്ട് രൂക്ഷം; മുണ്ടക്കയം ടൗണിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശം ചെറിയ മഴ പെയ്താല്‍പോലും നിമിഷനേരം വെള്ളം കൊണ്ട് നിറയുന്ന അവസ്ഥയിൽ
സ്വന്തം ലേഖകൻ
മുണ്ടക്കയം: ദേശീയപാതയുടെ പേരിനുതന്നെ നാണക്കേടായി വെള്ളക്കെട്ട് രൂക്ഷം. കൊല്ലം-തേനി ദേശീയപാതയില്‍ മുണ്ടക്കയം ടൗണില്‍ പോസ്റ്റ്‌ഓഫീസ് ജംഗ്ഷനു സമീപമാണ് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നത്. ചെറിയ മഴ പെയ്താല്‍പോലും നിമിഷനേരംകൊണ്ട് റോഡില്‍ വെള്ളം നിറയുന്ന സ്ഥിതിയാണ്. ഇതോടെ വാഹനയാത്ര ദുഷ്കരമാകും.
വെള്ളക്കെട്ടുമൂലം കാല്‍നട യാത്രക്കാരുടെയും ഇരുചക്ര വാഹന യാത്രികരുടെയുംമേല്‍ വെള്ളം തെറിക്കുന്നതും പതിവാണ്. സ്കൂള്‍ കുട്ടികളടക്കം കടന്നുപോകുന്ന മേഖലയിലെ വെള്ളക്കെട്ട് വലിയ ദുരിതമായിരിക്കുകയാണ്. റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളം വാഹനങ്ങളെത്തുന്പോള്‍ കവിഞ്ഞു ചെറു റോഡുകളിലൂടെ വീടുകളിലേക്ക് എത്തുന്നതും പതിവാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ദേശീയപാതയുടെ വശങ്ങളില്‍ വെള്ളം ഒഴുകിപ്പോകാനായി നിര്‍മിച്ചിരുന്ന ഓടകള്‍ ചിലര്‍ സ്ലാബ് ഇട്ട് അടച്ചതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്നു പീസ് ഗാര്‍ഡൻ അസോസിയേഷൻ ഭാരവാഹികള്‍ ആരോപിക്കുന്നു.
ഏതാനും മാസം മുമ്ബ് ദേശീയപാതാ വിഭാഗം ഇതിനു സമീപം നവീകരണം നടത്തിയെങ്കിലും അടച്ച ഭാഗം തുടര്‍ന്നു വെള്ളം ഒഴുകാനുള്ള ക്രമീകരണം ചെയ്തില്ലെന്നും ഇവര്‍ ആരോപിച്ചു. അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധിത്തവണ ദേശീയപാത വിഭാഗം അധികാരികള്‍ക്കു പരാതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദര്‍ശിച്ചു മടങ്ങിയതല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടായില്ല.
മുണ്ടക്കയം ടൗണിനോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ദേശീയപാതാ വിഭാഗം തയാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.