video
play-sharp-fill

പ്രായോഗിക തടസങ്ങള്‍; രണ്ടാമത്തെ വന്ദേഭാരത് തിരുവനന്തപുരം വരെയെത്തില്ല; കോട്ടയം വരെയാകാന്‍ സാധ്യതയെന്ന് റിപ്പോർട്ട് 

പ്രായോഗിക തടസങ്ങള്‍; രണ്ടാമത്തെ വന്ദേഭാരത് തിരുവനന്തപുരം വരെയെത്തില്ല; കോട്ടയം വരെയാകാന്‍ സാധ്യതയെന്ന് റിപ്പോർട്ട് 

Spread the love

സ്വന്തം ലേഖകൻ 

കൊച്ചി: കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് മംഗളൂരു മുതല്‍ കോട്ടയം വരെയാകാന്‍ സാധ്യത. തിരുവനന്തപുരം വരെ സര്‍വീസ് നടത്തുന്നതിനുള്ള പ്രായോഗിക തടസങ്ങള്‍ കണക്കിലെടുത്താണ് നീക്കം. മംഗളൂരുവില്‍ നിന്ന് റെയില്‍വേ ബോര്‍ഡ് അന്തിമ ടൈംടേബിള്‍ പ്രഖ്യാപിച്ച ശേഷമാകും ഇക്കാര്യത്തില്‍ വ്യക്തത വരുക.

മംഗളൂരു-എറണാകുളം, മംഗളൂരു-കോട്ടയം, മംഗളൂരു-തിരുവനന്തപുരം എന്നീ റൂട്ടുകളാണ് രണ്ടാം വന്ദേഭാരതിന് പ്രധാനമായും പരിഗണിക്കുന്നത്. മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10ന് മുമ്പ് എറണാകുളത്ത് എത്തുന്ന സര്‍വീസിനാകും കൂടുതല്‍ ആവശ്യകത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ എറണാകുളത്ത് പ്ലാറ്റ്‌ഫോം ഒഴിവില്ലാത്തത് പ്രതിസന്ധിയാണ്. ഇതോടെയാണ് പ്ലാറ്റ്‌ഫോമുകള്‍ ഒഴിവുള്ള കോട്ടയത്തേക്ക് സര്‍വീസ് നീട്ടാമെന്ന സാധ്യത ചൂണ്ടിക്കാട്ടപ്പെടുന്നത്. കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഇന്റഗ്രല്‍ കോച്ച് വെള്ളിയാഴ്ച രാത്രിയാണ് ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കിയത്.

കോച്ച് മംഗളൂരുവിലേക്ക് പുറപ്പെടാത്തത്റൂട്ടിന്റെ കാര്യത്തില്‍ അന്തിമതീരുമാകാത്തതിനാലാണ് . ചെന്നൈയില്‍ നിന്ന് വൈകാതെ മംഗളൂരുവിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം പരീക്ഷണ ഓട്ടവും നടത്തേണ്ടതുണ്ട്.