video
play-sharp-fill

ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ മുന്നോട്ട് … ; 5 ലക്ഷം പേർ നേടിയ പരിശീലനം; കേരള പൊലീസ് വക ‘ഫ്രീ’!; സ്വയം പ്രതിരോധ പരിശീലന പരിപാടിയുമായി കേരള പോലീസ് 

ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ മുന്നോട്ട് … ; 5 ലക്ഷം പേർ നേടിയ പരിശീലനം; കേരള പൊലീസ് വക ‘ഫ്രീ’!; സ്വയം പ്രതിരോധ പരിശീലന പരിപാടിയുമായി കേരള പോലീസ് 

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് കേരള പോലീസ് നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് സ്ത്രീകൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി. ആയുധമൊന്നും ഇല്ലാതെ കൈ, കാൽമുട്ട്, തല, തോൾ മുതലായ ശരീരഭാഗങ്ങൾ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് ഇതിലൂടെ തികച്ചും സൗജന്യമായി പഠിപ്പിക്കും.

ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാൻ കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് പദ്ധതിയുടെ കാതൽ. വിദ്യാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ കൂട്ടായ്മകൾ എന്നിങ്ങനെ ആർക്കും ഈ പരിശീലനത്തിനായി പോലീസിനെ സമീപിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് സൗജന്യമായി പരിശീലനം ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷത്തിലധികം ആളുകൾക്ക് ഇതിനകം തന്നെ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ ടീം നൽകുന്ന ഈ പരിശീലനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഭ്യമാണ്. പരിശീലനം ആവശ്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുക.