
ഇന്ത്യയുടെ അടുത്ത ലക്ഷ്യം സൂര്യനെ അടുത്തറിയാന്‍ ; സൗര അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും അഞ്ചു വര്‍ഷത്തോളം പഠിക്കും; ആദിത്യ എല്‍ 1 വിക്ഷേപണം ഇന്ന്; പ്രതീക്ഷയോടെ ശാസ്ത്രലോകം
സ്വന്തം ലേഖകൻ
ഡൽഹി: ഇന്ത്യയുടെ പ്രഥമ സൗര പഠന ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്. രാവിലെ 11.50ന് ശ്രീഹരി കോട്ടയിൽ നിന്നും പിഎസ്എൽവി സി 57 റോക്കറ്റിലാണ് വിക്ഷേപണം. സൂര്യൻറെ ഫോട്ടോസ്ഫിയർ , ക്രോമോസ്ഫിയർ, കൊറോണ എന്നിവയെക്കുറിച്ചും, സൂര്യനും ഭൂമിക്കും ഇടയിൽ ഉപഗ്രഹത്തെ സ്ഥാപിക്കുന്ന ലഗ്രഞ്ച് പോയിന്റ് ഒന്നിനെക്കുറിച്ചും പഠിക്കുകയാണ് ലക്ഷ്യം.
ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണം സമം ആകുന്ന എൽ 1 പോയിന്റിൽ നിന്ന് ഗ്രഹങ്ങളുടെ മറവില്ലാതെ തുടർച്ചയായി ആദിത്യയ്ക്ക് സൂര്യനെ നിരീക്ഷിക്കാനാകും. വിക്ഷേപണ ശേഷം ലോവർ എർത്ത് ഓർബിറ്റിലാണ് ആദിത്യയെ ആദ്യം സ്ഥാപിക്കുന്നത്. പിന്നീട് ഓൺ ബോർഡ് പ്രൊപ്പഷൻ സിസ്റ്റം ഉപയോഗിച്ച നാലുമാസം കൊണ്ടാണ് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ വൺ പോയിന്റിലേക്ക് എത്തുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചുവർഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റെ അറിയാക്കഥകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എല്‍വി എക്സ്എല്‍ സി57 റോക്കറ്റ് കുതിച്ചുയരുന്നത് ഏറെ പ്രതീക്ഷയുമായാണ്. 64 മിനിറ്റിനുശേഷം, ഭൂമിയില്‍നിന്ന് 648.7 കിലോമീറ്റര്‍ അകലെ, ആദിത്യ റോക്കറ്റില്‍നിന്നു വേര്‍പെടും. തുടര്‍ന്ന് 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയര്‍ത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവില്‍ എത്തുക. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്.
ഇവിടെനിന്നാകും സൗര അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വര്‍ഷത്തോളം പഠിക്കുക. വിവിധ പഠനങ്ങള്‍ക്കായി വെല്‍ക്, സ്യൂട്ട്, സോളക്സ്, ഹെലിയസ്, അസ്പെക്സ്, പാപ, മാഗ് എന്നീ 7 പേലോഡുകള്‍ ആദിത്യയിലുണ്ട്. ചന്ദ്രയാൻ 3 ദൗത്യ വിജയത്തിനു പിന്നാലെ ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിനും വിദേശ ബഹിരാകാശ ഏജൻസികളുടെ സഹായവും പിന്തുണയുമുണ്ട്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും (ഇഎസ്എ) പലതരത്തില്‍ ആദിത്യ എല്‍1 ദൗത്യത്തിനു പിന്തുണ നല്‍കുന്നുണ്ട്.
ആദിത്യയുടെ വിക്ഷേപണം മുതല്‍ ഓര്‍ബിറ്റില്‍ എത്തുന്നതുവരെയും തുടര്‍ന്നുമുള്ള കമാൻഡുകള്‍ നല്‍കുന്നതിനും ആദിത്യയില്‍ നിന്നുള്ള ശാസ്ത്ര വിവരങ്ങള്‍ സമാഹരിക്കുന്നതിനും അടുത്ത 2 വര്‍ഷം ഇഎസ്എയുടെ കീഴില്‍ ഓസ്ട്രേലിയ, സ്പെയിൻ, അര്‍ജന്റീന എന്നിവിടങ്ങളിലുള്ള മൂന്ന് 35 മീറ്റര്‍ ഡീപ് സ്പേസ് ആന്റിനകള്‍ സഹായിക്കും. ഫ്രഞ്ച് ഗയാനയിലെ കോറോ സ്റ്റേഷനും യുകെയിലെ ഗൂണ്‍ഹില്ലി എര്‍ത്ത് സ്റ്റേഷനും ഈ ദൗത്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഉപഗ്രഹം കൃത്യമായി ഓരോ നിമിഷവും ഏതു സ്ഥാനത്തായിരിക്കുമെന്നു കണ്ടെത്താൻ ഐഎസ്ആര്‍ഒ നിര്‍മ്മിച്ച ഓര്‍ബിറ്റ് ഡിറ്റര്‍മിനേഷൻ സോഫ്റ്റ്വെയറിന്റെ കൃത്യത പരിശോധിക്കാനും ഇഎസ്എ സഹായിച്ചിട്ടുണ്ട്. ഒന്നാം ലഗ്രാഞ്ച് പോയിന്റില്‍ (എല്‍1) ആദിത്യയ്ക്കു കൂട്ടാകാൻ ഇഎസ്എ 1996 ല്‍ വിക്ഷേപിച്ച സോളര്‍ ഹീലിയോസ്ഫിറിക് ഒബ്സര്‍വേറ്ററി (സോഹോ) എന്ന നിരീക്ഷണ ദൗത്യം കാത്തിരിപ്പുണ്ട്.
സൂര്യനെ കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍1 പേടകം ലക്ഷ്യമിടുന്നതെന്നും എല്‍1 പോയന്റില്‍ എത്തിച്ചേരാൻ 125 ദിവസങ്ങളെടുക്കുമെന്നും ഐഎസ് ആര് ഒ ചെയര്മാൻ ഇ സോമനാഥ് പറഞ്ഞു. ചന്ദ്രയാൻ-4 നെ കുറിച്ച് ഇതുവരെ അന്തിമതീരുമായിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ആദിത്യ എല്‍ 1ന് ശേഷം ഗഗൻയാൻ ആകും അടുത്ത ദൗത്യമെന്നും കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ആദ്യവാരം ഗഗൻയാൻ വിക്ഷേപണം നടക്കുമെന്നും അറിയിച്ചു.
ആദിത്യ എല്‍1 ന്റെ വിക്ഷേപണത്തോടനുബന്ധിച്ച് ഡോ. എസ്. സോമനാഥ് തിരുപ്പതി ജില്ലയിലെ ചെങ്കാളമ്മ പരമേശ്വരി ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥനയും പൂജയും നടത്തി. ആദിത്യ എല്‍1 വിജയകരമാകാൻ ഇസ്റോയുടെ ഒരുസംഘം ശാസ്ത്രജ്ഞര്‍ തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പേടകത്തിന്റെ ചെറുമാതൃകയുമായെത്തി പൂജ നടത്തി.