video
play-sharp-fill

ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരും; പത്തനംതിട്ടയിൽ രണ്ട് ഇടത്ത് ഉരുള്‍പൊട്ടി;  ഗവിയിലേക്ക് യാത്രാ നിരോധനം; മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു;  മുന്നറിയിപ്പുമായി കളക്ടര്‍

ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരും; പത്തനംതിട്ടയിൽ രണ്ട് ഇടത്ത് ഉരുള്‍പൊട്ടി; ഗവിയിലേക്ക് യാത്രാ നിരോധനം; മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; മുന്നറിയിപ്പുമായി കളക്ടര്‍

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: ജില്ലയില്‍ ശക്തമായി പെയ്യുന്ന മഴയില്‍ മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടര്‍.

ഇന്ന് വൈകുന്നേരം മുതല്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യുകയാണ്. ഇതു ഇന്ന് രാത്രിയിലും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ സൂചികകളില്‍ നിന്നും മനസിലാക്കുന്നുവെന്ന് കളക്ടര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ വനമേഖലകളില്‍ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉള്‍വനത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലും രാത്രി ഉണ്ടായെന്ന് കളക്ടര്‍ അറിയിച്ചു. ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു.

റോഡ് ഗതാഗതത്തില്‍ ഉണ്ടായിട്ടുള്ള മാര്‍ഗ്ഗതടസ്സം വേഗത്തില്‍ നീക്കുന്നുണ്ടെന്നും കളക്ടര്‍ അറിയിപ്പില്‍ വ്യക്തമാക്കി.

മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. തുടര്‍ന്നും ജലനിരപ്പ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രിതമായ തോതില്‍ ജലം പുറത്തേക്കു വിടും.

ആശങ്കാജനകമായ സ്ഥിതി നിലവില്‍ ഇല്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം എന്നഭ്യര്‍ത്ഥിക്കുന്നുവെന്നും കളക്ടര്‍ പറഞ്ഞു.