
കോട്ടയം കടുത്തുരുത്തിയിൽ ടാക്സി ഡ്രൈവർ കാറിനുള്ളിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; മരിച്ചത് കണ്ണൂർ മാങ്ങാട്ടിടം സ്വദേശി
സ്വന്തം ലേഖകൻ
കൂത്തുപറമ്പ്: മാങ്ങാട്ടിടം സ്വദേശിയായ കാര്‍ ഡ്രൈവറെ കോട്ടയം കടുത്തുരുത്തിക്കടുത്ത് കാറില്‍, ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട്ടിടം വട്ടിപ്രം യുപി സ്കൂളിന് സമീപം ഷീല നിവാസില്‍ ജയനെ (42) യാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ കാറിനകത്ത് ഡ്രൈവിംഗ് സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോട്ടയം കടുത്തുരുത്തി ഭാഗത്ത് ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം തലയോലപ്പറമ്ബ് താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ് ബന്ധുക്കള്‍ തലയോലപ്പറമ്ബിലേക്ക് പോയി.മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം നാട്ടിലെത്തിച്ചു സംസ്കരിക്കും.അവിവാഹിതനാണ്.പരേതരായ അത്രുകുന്നോന് നാണുവിന്റെയും പുതുക്കുടി ജാനകിയുടെയും മകനാണ്സഹോദരങ്ങള്: ഉത്തമന് , സുഷമന് , ഷീല, ഷീബ.
Third Eye News Live
0