വൈക്കം റോഡിൽ ട്രെയിൻ കയറുന്നതിനിടെ ട്രാക്കില്‍ വീണ് ഇരുപതുകാരിയുടെ കൈ അറ്റു;കൈ തുന്നി ചേര്‍ക്കാൻ ശ്രമം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വൈക്കം റോഡ് (ആപ്പാന്‍ചിറ) റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിക്ക് ഗുരുതര പരുക്ക്.കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തില്‍ തീര്‍ത്ഥ (20)യ്ക്കാണ് പരുക്കേറ്റത്.കോട്ടയം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയഴ്ച രാവിലെ ഏഴരയോടെയാണ് അപകടം.

ട്രാക്കിനിടയില്‍പ്പെട്ട് യുവതിയുടെ കൈ അറ്റു പോയി.കോട്ടയം കാരിത്താസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയുടെ അറ്റുപോയ കൈ തുന്നി ചേര്‍ക്കാനുള്ള അടിയന്തര ശസ്ത്രക്രിയകള്‍ ആരംഭിച്ചു.അറ്റുപോയ കൈയുമായാണ് ആശുപത്രിയില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group