
പെൻഷൻ മസ്റ്ററിങ്ങിനുള്ള സമയപരിധി ഇന്ന് കൂടി മാത്രം;മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത് എട്ട് ലക്ഷം പേർ;അക്ഷയകേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നേരത്തെ നിശ്ചയിച്ച സമയപരിധി പ്രകാരം പെൻഷൻ മസ്റ്ററിങ് നടത്താൻ ഇന്നു കൂടി അവസരം.സംസ്ഥാനത്ത് ആകെയുള്ള 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളില്‍ 8 ലക്ഷത്തോളം പേര്‍ കൂടിയാണ് മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത്.മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങള്‍ ഇന്നു പ്രവര്‍ത്തിക്കും.സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്നുമുതല്‍ 20 വരെ ചെയ്യാം. അവര്‍ക്ക് മസ്റ്ററിങ്ങിന് അനുവദിച്ച കാലയളവുവരെ പെൻഷന് അര്‍ഹതയുണ്ടാകും.
തുടര്‍ന്ന് മസ്റ്ററിങ് നടത്തിയ മാസം മുതലുള്ള പെൻഷൻ മാത്രമേ ലഭിക്കൂ.മസ്റ്ററിങ് ചെയ്യാത്ത കാലയളവിലെ പെൻഷന് അര്‍ഹതയുണ്ടാകില്ല. മസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ നിശ്ചിത കാലാവധിക്കുശേഷം പെൻഷൻ വിതരണം നടത്തൂ.യഥാസമയം മസ്റ്റര്‍ ചെയ്യാത്തതിനാല്‍ കുടിശ്ശികയാകുന്ന പെൻഷൻ തുക കുടിശ്ശികക്കായി പണം അനുവദിക്കുമ്ബോള്‍ മാത്രമേ വിതരണം ചെയ്യൂ.ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, വയോജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്താൻ കഴിയാത്തവര്‍ വിവരം അറിയിച്ചാല്‍ അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധാര്‍ ഇല്ലാതെ സാമൂഹികസുരക്ഷ പെൻഷൻ അനുവദിക്കപ്പെട്ട 85 വയസ്സ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായി രോഗശയ്യയിലുള്ളവര്‍, ആധാര്‍ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍/ ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം.അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യാൻ 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യാൻ 50 രൂപയും ഫീസായി നല്‍കണം.