
ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; റോഡിലേക്ക് തെറിച്ചുവീണ കുട്ടികളുടെ കൈയ്‌ക്ക് പരിക്ക്; സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഒളിവില്‍ പോയ പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്
സ്വന്തം ലേഖിക
കാസര്‍കോട്: കുമ്പളയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് കൊല്ലാൻ ശ്രമം.
കുമ്പള ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെയാണ് കാര്‍ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കുമ്പള ഒളയം സ്വദേശി നൗഷാദിനെതിരെ കേസ് എടുത്തിട്ടുണ്ട്. കുട്ടികളെ ഇടിച്ച് വീഴ്‌ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിലെ ഓണഘോഷ പരിപാടികള്‍ക്ക് ശേഷം വീട്ടിലേയ്‌ക്ക് മടങ്ങിയ ആഷിക, മുസ്‌ലിഫ എന്നിവരെയാണ് നൗഷാദ് കാര്‍ കൊണ്ട് ഇടിച്ചത്. റോഡില്‍ വീണ കുട്ടികളുടെ കൈയ്‌ക്ക് പരിക്കേറ്റു.
കുമ്പള പൊലീസാണ് പ്രതിക്കെതിരെ കേസെടുത്തത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണ് നൗഷാദെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഒളിവില്‍ പോയ നൗഷാദിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്
Third Eye News Live
0