
കുടുംബ കലഹം; ഭാര്യയെ ഉളികൊണ്ട് കഴുത്തിനു കുത്തിയ ശേഷം കോട്ടയം വെള്ളൂരിൽ ഭര്‍ത്താവ് ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി; ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ
സ്വന്തം ലേഖകൻ
തലയോലപ്പറമ്പ് : ഭാര്യയെ ഉളികൊണ്ട് കഴുത്തിനു കുത്തി ഗുരുതരമായി പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. വെള്ളൂര്‍ തോന്നല്ലൂര്‍ സ്രാങ്കുഴി സ്വദേശി പദ്മകുമാറാണ് മരിച്ചത്. തടിപ്പണിക്കാരനായ പദ്മകുമാര്‍ ഭാര്യയുമായുണ്ടായ കലഹത്തിനിടയില്‍ ഉളികൊണ്ട് ഭാര്യയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ തുളസി (52)യെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. ഭാര്യ തുളസി (52) എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിനു ശേഷം വീടുവിട്ടിറങ്ങിയ പദ്മകുമാറിനെ മുളന്തുരുത്തിയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയുമായുള്ള കലഹത്തെ തുടര്‍ന്ന് അകന്നു കഴിഞ്ഞിരുന്ന പദ്മകുമാര്‍ ഒരാഴ്ച മുൻപാണ് വീണ്ടും വീട്ടിലെത്തിയത്. ഇവര്‍ക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹിതരാണ്.