
കൃത്രിമമായി മഴ പെയ്യിക്കാൻ ഒരുങ്ങി യുഎഇ; അടുത്തയാഴ്ച്ച മുതല്‍ ക്ലൗഡ് സീഡിങ്
സ്വന്തം ലേഖകൻ
ദുബൈ: കൃത്രിമമായി മഴ പെയ്യിക്കാൻ ഒരുങ്ങി യുഎഇ. ഇതിനായി രാജ്യത്ത് ഒരു മാസത്തോളം നീളുന്ന ക്ലൗഡ് സീഡിങ് പ്രഖ്യാപിച്ചു.അടുത്തയാഴ്ച്ച മുതലാണ് ചെറുവിമാനങ്ങളുപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് തുടങ്ങുക. ഇതോടെ, അടുത്ത ആഴ്ചമുതല്‍ രാജ്യത്ത് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.1990കള്‍ മുതല്‍ മഴയ്ക്കായി യുഎഇ പിന്തുടരുന്ന രീതിയാണ് ക്ലൗഡ് സീഡിങ്.
മഴ സാധ്യതയുള്ള മേഘങ്ങള്‍ കണ്ടെത്തലാണ് പ്രധാനം. ജല ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അടുത്തയാഴ്ച്ച മുതല്‍ ചെറുവിമാനങ്ങള്‍ അല്‍ ഐൻ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരും. മഴയ്ക്കായുള്ള രാസ പദാര്‍ത്ഥങ്ങള്‍ മേഘങ്ങളില്‍ വിതറാൻ ഇരുത്തി അയ്യായിരം അടി ഉയരത്തില്‍ പറന്നാകും ക്ലൗഡ് സീഡിങ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് മേഘങ്ങളെ നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്യും. വിശദമായ ഡാറ്റാ ശേഖരണം നടത്തും.അൻപത് ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക.. ഇതോടെ ഇത്തരം മേഘങ്ങളില്‍ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകും.
ലക്ഷ്യം കണ്ടാല്‍ അടുത്ത ആഴ്ചമുതല്‍ യുഎഇ-യിലും യുഎഇ-യോട് ചേര്‍ന്നുള്ള ഒമാന്റെ മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചേക്കും. യുഎഇ-യിലെ ചൂടും നന്നേ കുറയും. അമേരിക്ക ആസ്ഥാനമായുള്ള സ്ട്രാട്ടൻ പാര്‍ക്ക് എഞ്ചിനീയറിംഗ് കമ്ബനിയുമായി ചേര്‍ന്നാണ് ക്ലൗഡ് സീഡിംഗ്.