
കോട്ടയത്ത് ചതയദിനാഘോഷവുമായി ബന്ധപ്പെട്ട് കൊടി കെട്ടിക്കൊണ്ടിരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ആർപ്പൂക്കര സ്വദേശികൾ
സ്വന്തം ലേഖിക
ഗാന്ധിനഗർ: ചതയദിനാഘോഷവുമായി ബന്ധപ്പെട്ട് കൊടി കെട്ടിക്കൊണ്ടിരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആർപ്പൂക്കര വില്ലൂന്നി നവജീവൻ ഭാഗത്ത് ചാമക്കാലാ വീട്ടിൽ സാൽവിൻ സി.എസ് (20), ആർപ്പൂക്കര വില്ലൂന്നി ചൂരക്കാവ് ഭാഗത്ത് കൊളത്താപ്പള്ളിൽ വീട്ടിൽ അർജുൻ അരവിന്ദാക്ഷൻ (23) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി 7:30 മണിയോടുകൂടി വില്ലൂന്നി ഭാഗത്ത് ചതയ ദിനത്തോടനുബന്ധിച്ച് കൊടികെട്ടിക്കൊണ്ടിരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. സാൽവിന്‍ ഗാന്ധിനഗർ സ്റ്റേഷനിലും, അർജുനന് കളമശ്ശേരി സ്റ്റേഷനിലും ക്രിമിനൽ കേസ് നിലവിലുണ്ട്.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐമാരായ സുധി കെ.സത്യപാലൻ, അഫ്സൽ, സി.പി.ഓ മാരായ രാജീവ്, പ്രേംകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.