video
play-sharp-fill

മണിപ്പൂ‌രില്‍ വീണ്ടും വെടിവയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു; എട്ട് പേര്‍ക്ക് പരിക്ക്;  ആക്രമണം നടന്നത്  നെല്‍പാടത്ത് പണിക്കെത്തിയ കര്‍ഷകര്‍ക്ക് നേരെ; നാല് പേര്‍ അറസ്റ്റിലായെന്ന് സൂചന

മണിപ്പൂ‌രില്‍ വീണ്ടും വെടിവയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു; എട്ട് പേര്‍ക്ക് പരിക്ക്; ആക്രമണം നടന്നത് നെല്‍പാടത്ത് പണിക്കെത്തിയ കര്‍ഷകര്‍ക്ക് നേരെ; നാല് പേര്‍ അറസ്റ്റിലായെന്ന് സൂചന

Spread the love

സ്വന്തം ലേഖിക

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്.

ചുരചന്ദ്‌പൂര്‍, ബിഷ്ണുപൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെല്‍പാടത്ത് പണിക്കെത്തിയ കര്‍ഷകര്‍ക്ക് നേരെയായിരുന്നു ആക്രമണം. എട്ടുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് പേര്‍ അറസ്റ്റിലായെന്നാണ് സൂചന.

പതിനൊന്ന് ദിവസം മുൻപ് കംജോംഗ് ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഇന്നലെ പുലര്‍ച്ചെ മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ് ഉണ്ടായത്. മരിച്ചവരില്‍ ഒരാള്‍ കുകി വിഭാഗക്കാരനാണ്. മറ്റെയാളെ തിരിച്ചറിയാനായിട്ടില്ല.

പരിക്കേറ്റവരെ ഇംഫാലിനെ സ്വകാര്യ ആശുപത്രികളിലേയ്ക്ക് മാറ്റി. പ്രദേശത്ത് വിന്യസിച്ചിട്ടുള്ള ജില്ലാ പൊലീസ്, ആസം റൈഫിള്‍സ്, കേന്ദ്ര സേന എന്നിവര്‍ സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു. മേയില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ മണിപ്പൂരില്‍ ഇതുവരെ 140ല്‍ അധികം പേരാണ് മരിച്ചത്.