video
play-sharp-fill

ട്രാക്ക് മൈ ട്രിപ്പ്: ഇനി ഒറ്റക്ക് യാത്ര ചെയ്യാം, പേടിക്കാതെ;  യാത്രയ്ക്കിടയിൽ പോലീസ് സേവനം ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കി കേരളാ പോലീസ്

ട്രാക്ക് മൈ ട്രിപ്പ്: ഇനി ഒറ്റക്ക് യാത്ര ചെയ്യാം, പേടിക്കാതെ;  യാത്രയ്ക്കിടയിൽ പോലീസ് സേവനം ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കി കേരളാ പോലീസ്

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: നിങ്ങളുടെ യാത്ര സുരക്ഷിതമാക്കാനും യാത്രാവേളയില്‍ പോലീസ് സഹായം ലഭ്യമാക്കാനുമുള്ള സേവനവുമായി കേരളാ പോലീസ്. പോല്‍ – ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം, യാത്രചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോട്ടോ Track My Trip ഓപ്ഷനില്‍ അപ്ലോഡ് ചെയ്യണം.

തുടര്‍ന്ന് യാത്രാവിവരം അറിയിക്കാൻ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെയോ ബന്ധുവിന്റെയോ (മൂന്നു നമ്പറുകള്‍ വരെ നല്‍കാം) ഫോണ്‍ നമ്പര്‍ ആഡ് ചെയ്ത് സേവ് ചെയ്യുക. ആ നമ്പരുകളിലേയ്ക്ക് നിങ്ങളുടെ യാത്രയുടെ ട്രാക്കിംഗ് ലിങ്ക് അഥവാ ജിയോ ലൊക്കേഷനുകളുള്ള റൂട്ട് ക്യാപ്ചര്‍ ചെയ്ത് എസ്‌എംഎസ് അയയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ യാത്രയുടെ ലൊക്കേഷൻ അവര്‍ക്ക് ട്രാക്ക് ചെയ്യാവുന്നതാണ്. (അവരുടെ മൊബൈലില്‍ പോല്‍ – ആപ്പ് നിര്‍ബന്ധമല്ല) അടിയന്തര സാഹചര്യങ്ങളിലോ അപരിചിത സ്ഥലങ്ങളിലോ സഹായം ആവശ്യമായി വന്നാല്‍ SOS ഓപ്ഷൻ അമര്‍ത്തുന്നതോടെ പോലീസ് കണ്ട്രോള്‍ റൂമില്‍ ലൊക്കേഷൻ സഹിതം സന്ദേശം എത്തുകയും പോലീസ് സഹായം ഉടനെ തന്നെ ലഭ്യമാക്കുകയും ചെയ്യും. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ സൗജന്യസേവനം വളരെ സഹായകരമാകുമെന്ന് പോലീസ് അറിയിച്ചു.