
ഉത്രാടപ്പാച്ചിലിനൊപ്പം വിയര്‍ത്തൊലിച്ച് കേരളം; 6 ജില്ലകളില്‍ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ
ഉത്രാടപ്പാച്ചിലിനൊപ്പം വിയര്‍ത്തൊലിച്ച് കേരളം. ഇന്ന് ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു.കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. 2 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും, കോട്ടയം ജില്ലയില്‍ 35°C വരെയും ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ 34°C വരെയും, തിരുവനന്തപുരം ജില്ലയില്‍ 33°C വരെയും (സാധാരണയെക്കാള്‍ 2°C-5°C കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്ബോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.