
ടെന്‍ഷന്‍ മൂലമുണ്ടാകുന്ന തലവേദന എങ്ങനെ പരിഹരിക്കാം? ഇതാ ചില മാര്‍ഗങ്ങള്‍…
സ്വന്തം ലേഖകൻ
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് തലവേദന. പല കാരണം കൊണ്ടും തലവേദനയുണ്ടാകാം. ഇതിലൊരു കാരണമാണ് ടെൻഷൻ.ഇന്ന് മത്സരാധിഷ്ടിത ലോകത്ത് ടെൻഷൻ മാറ്റിവയ്ക്കാൻ അത്ര മാര്‍ഗങ്ങളൊന്നുമില്ല- നമുക്ക് മുമ്ബില്‍ എന്നുതന്നെ പറയാം.ടെൻഷൻ തലവേദന പലരിലും പല തോതിലാണ് കാണപ്പെടാറ്.
ചിലര്‍ക്കിത് നിസാരമായാണ് വരികയെങ്കില്‍ മറ്റ് ചിലര്‍ക്ക് തീവ്രത ഏറിയും വരാം. അതുപോലെ തല മുഴുവനായി അനുഭവപ്പെടുന്ന വേദനയും ടെൻഷൻ തലവേദനയുടെ പ്രത്യേകതയാണ്.ടെൻഷൻ തലവേദനയാണെങ്കില്‍ അതില്‍ നിന്ന് ആശ്വാസം കണ്ടെത്താൻ നമുക്ക് ചിലത് ചെയ്യാനാകും.’റിലാക്സേഷൻ ടെക്നിക്ക്’ എന്നറിയപ്പെടുന്ന ചില ടെക്നിക്കുകളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡീപ് ബ്രീത്തിംഗ് (ദീര്‍ഘശ്വാസമെടുക്കുക), പേശികളെ ‘റിലാക്സ്’ ചെയ്യിക്കുക തുടങ്ങി പല കാര്യങ്ങളും ഇതിലുള്‍പ്പെടും. ഇത്തരത്തിലുള്ള ‘റിലാക്സേഷൻ ടെക്നിക്കുകള്‍’ നേരത്തേ മനസിലാക്കി വച്ചുകഴിഞ്ഞാല്‍ ടെൻഷൻ തലവേദനയുണ്ടാകുമ്ബോള്‍ ഇവ പരീക്ഷിച്ചുനോക്കാവുന്നതാണ്.തലവേദനയ്ക്ക് ആക്കം കിട്ടുന്നതിനായി ,ഹോട്ട്’, അല്ലെങ്കില്‍ ‘കോള്‍ഡ്’ പാക്കുകള്‍ വയ്ക്കാവുന്നതാണ്.
ഇത് വേദനയ്ക്ക് ആശ്വാസം നല്‍കും. രണ്ട് പാക്കുകളും മാറിമാറിവയ്ക്കുകയും ആവാം.നമ്മള്‍ നടക്കുമ്ബോഴോ, ഇരിക്കുമ്ബോഴോ, കിടക്കുമ്ബോഴോ എല്ലാം ശരീരത്തിന്‍റെ ഘടന കൃത്യമായ രീതിയിലല്ല സൂക്ഷിക്കുന്നതെങ്കിലും തലവേദന രൂക്ഷാമാകാം. അതിനാല്‍ ശരീരത്തിന്‍റെ ഘടന എളുപ്പത്തില്‍ തന്നെ കൃത്യമാക്കുക. കഴുത്തിലോ തോളുകളിലോ ഉള്ള പേശികള്‍ വലിഞ്ഞുമുറുകുന്നത് തലവേദനയ്ക്ക് ഇടയാക്കാറുണ്ട്. ഈ ഭാഗങ്ങളിലെ പേശികള്‍ മസാജിലൂടെ റിലാക്സ് ചെയ്യിച്ചെടുക്കുന്നത് നല്ലതാണ്.