video
play-sharp-fill

പുതുപ്പള്ളി തെരഞ്ഞെടുപ്പ്; പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴും പതിവ് തെറ്റിച്ചില്ല; കോട്ടയം വയസ്ക്കര കൊട്ടാരത്തില്‍ സ്വന്തം നിലയില്‍ തമ്പുരാട്ടിയ്ക്ക് ‘ഉത്രാടക്കിഴി’ സമര്‍പ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എല്‍.എ

പുതുപ്പള്ളി തെരഞ്ഞെടുപ്പ്; പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴും പതിവ് തെറ്റിച്ചില്ല; കോട്ടയം വയസ്ക്കര കൊട്ടാരത്തില്‍ സ്വന്തം നിലയില്‍ തമ്പുരാട്ടിയ്ക്ക് ‘ഉത്രാടക്കിഴി’ സമര്‍പ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എല്‍.എ

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പതിവ് തെറ്റിക്കാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എല്‍.എ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നില നിന്നതിനാല്‍ കോട്ടയം വയസ്ക്കര കൊട്ടാരത്തില്‍ ഉത്രാടക്കിഴി സമര്‍പ്പിക്കുന്നതിനുള്ള ചടങ്ങില്‍ പങ്കെടുക്കാൻ പറ്റാതിരുന്നതിനാലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എ സ്വന്തം നിലയില്‍ ഉത്രാടക്കിഴി സമര്‍പ്പിച്ചത്.

കോട്ടയം എംഎല്‍എയായി എത്തിയ കാലം മുതല്‍ ഉത്രാടക്കിഴി സമര്‍പ്പണത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കാളിയായിരുന്നു. എന്നാല്‍ ഇക്കുറി പുതുപ്പള്ളി തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തില്‍ മന്ത്രിമാരെയും എംഎല്‍എമാരെയും ഒഴിവാക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഉത്രാടക്കിഴി സമര്‍പ്പിക്കുന്നതിനായി എത്തിയത്. ഈ സാഹചര്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എക്ക് ഉത്രാടക്കിഴി സമര്‍പ്പണത്തില്‍ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് സ്വന്തം നിലയില്‍ ഓണക്കിറ്റുമായി ഇദ്ദേഹം വയസ്കര കൊട്ടാരത്തിലെത്തി സൗമ്യവതി തമ്ബുരാട്ടിയെ സന്ദര്‍ശിച്ചത്.