video
play-sharp-fill

സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾക്ക് ഇന്ന് സമാപനം; ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ വമ്പിച്ച വിലക്കുറവിൽ ഇന്ന് കൂടി ലഭ്യമാകും

സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾക്ക് ഇന്ന് സമാപനം; ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ വമ്പിച്ച വിലക്കുറവിൽ ഇന്ന് കൂടി ലഭ്യമാകും

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ ഇന്ന് സമാപിക്കും. ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ വമ്പിച്ച വിലക്കുറവിൽ ഇന്ന് കൂടി ലഭിക്കുന്നതാണ്. നിലവിൽ, സപ്ലൈകോ നൽകുന്ന വിലക്കുറവിനെക്കാൾ വിവിധ ഉൽപ്പന്നങ്ങൾക്ക് 5 ശതമാനം മുതൽ 50 ശതമാനം വരെ കിഴിവ് ഒരുക്കിയിട്ടുണ്ട്.

കൂടാതെ, വിവിധ ബ്രാൻഡുകളുടെ എഫ്എംസിസി ഉൽപ്പന്നങ്ങൾ കോംബോ ഓഫറിൽ സ്വന്തമാക്കാനാകും. ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സാധനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ജില്ലാ ഫെയറുകൾക്ക് രൂപം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ഫെയറുകളിൽ സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണ 2 ലിറ്റർ വാങ്ങുമ്പോൾ, 1 ലിറ്റർ സൗജന്യമാണ്. ശബരി ആട്ട 2 കിലോ വാങ്ങുമ്പോൾ 1 കിലോയാണ് സൗജന്യമായി ലഭിക്കുക. ഇതിനുപുറമേ, തെരഞ്ഞെടുത്ത ശബരി ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ കിഴിവ് ഒരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സപ്ലൈകോ ഓണം ഫെയറുകൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് രാത്രി 9 മണി വരെയാണ് ജില്ലാ ഫെയറുകൾ പ്രവർത്തിക്കുക.