
വഴക്കു പറഞ്ഞതിന്റെ വൈരാഗ്യം; വൃക്കരോഗിയായ അച്ഛനെ കൊല്ലാന്‍ കൗമാരക്കാരന്റെ ശ്രമം; മുളകു പൊടി കലക്കി മുഖത്തൊഴിച്ചു; തലയില്‍ തുരുതുരെ കുത്തി
സ്വന്തം ലേഖിക
പോത്തൻകോട്: വഴക്കു പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ വൃക്കരോഗിയായ അച്ഛനെ വധിക്കാൻ മകന്റെ ശ്രമം.
പതിനഞ്ച് വയസുകാരനാണ് സുഹൃത്തിനെയും കൂട്ടി പിതാവിനെ കൊല്ലാൻ ശ്രമിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാവ് ജോലിക്കു പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. പോത്തൻകോട് പഞ്ചായത്ത് പരിധിയില്‍ ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം.
പൊലീസ് എത്തി പിടിക്കപെടുമെന്നായപ്പോള്‍ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. അച്ഛനും മകനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മകൻ മറ്റൊരാളിന്റെ ചെരുപ്പിട്ടു വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണു പ്രകോപനമെന്ന് അച്ഛൻ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
Third Eye News Live
0