video
play-sharp-fill

സ്കൂൾ ബസ് തട്ടി വിദ്യാര്‍ത്ഥി മരിച്ചതിന് കാരണം ഡ്രൈവറുടേയും ആയയുടെയും അശ്രദ്ധ, എംവിഡി പ്രാഥമിക റിപ്പോര്‍ട്ട്

സ്കൂൾ ബസ് തട്ടി വിദ്യാര്‍ത്ഥി മരിച്ചതിന് കാരണം ഡ്രൈവറുടേയും ആയയുടെയും അശ്രദ്ധ, എംവിഡി പ്രാഥമിക റിപ്പോര്‍ട്ട്

Spread the love

സ്വന്തം ലേഖകൻ

കാസര്‍കോട് : കാസര്‍കോട് കമ്ബാര്‍ പെരിയഡുക്കയില്‍ സ്കൂള്‍ ബസ് തട്ടി നഴ്സറി വിദ്യാര്‍ത്ഥി മരിച്ച ദാരുണാപകടത്തിന് കാരണം ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധയെന്ന് മോട്ടോര്‍ വെഹിക്കില്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്.ചെറിയ കുട്ടികളായിരുന്നിട്ടും ബസില്‍ നിന്ന് ഇറങ്ങാന്‍ വിദ്യാര്‍ത്ഥികളെ ബസിലുണ്ടായിരുന്ന ആയ സഹായിച്ചില്ല.കുട്ടിയെ ഇറക്കായി ബസ് നിര്‍ത്തിയപ്പോഴും, ആയ ബസിനുളളില്‍ത്തന്നെ ഇരിക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ അപകടമുണ്ടാക്കിയ സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യണമെന്നും റിപ്പോര്‍ട്ടിലുണ്ട്.റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു.കാസര്‍കോട് കമ്ബാര്‍ പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിഷ സോയ (നാല്) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.വീടിന് തൊട്ട് മുന്നില്‍വെച്ചാണ് സംഭവമുണ്ടായത്. കുട്ടി വീട്ടിലേക്ക് കയറിയെന്ന് കരുതി ഡ്രൈവര്‍ മിനി ബസ് മുന്നോട്ട് എടുക്കുകയായിരുന്നു.ബസിന് അടിയില്‍പ്പെട്ട നാല് വയസുകാരിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.