
പ്രമുഖ ചലച്ചിത്ര എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ അന്തരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര എഡിറ്റര്‍ കെ പി ഹരിഹരപുത്രൻ(79) അന്തരിച്ചു.തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.50 വര്‍ഷത്തോളമായി സിനിമയില്‍ സജീവമായിരുന്നു ഹരിഹര പുത്രൻ.നിരവധി ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജകനാണ്.അസിസ്റ്റന്റ് എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍, എഡിറ്റര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1971-ല്‍ പുറത്തിറങ്ങിയ ‘വിലയ്ക്ക് വാങ്ങിയ വീണ’ എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്രരംഗത്തെത്തിയത്.തുടര്‍ന്ന് ശേഷക്രിയ, ഗുരുജി ഒരു വാക്ക്, സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. ഏകദേശം 80ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0