Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂര്‍വ ജീവിയാണ് മുഖ്യമന്ത്രിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

വിവാദങ്ങളില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്‌ കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. ഗുരുതരമായ ആരോപണങ്ങള്‍ മകള്‍ക്കെതിരെ വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതൊന്നും തനിക്ക് ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ഇടത് മുന്നണി സര്‍ക്കാരിനെയും സിപിഎമ്മിനെതിരെയും ഉയര്‍ന്ന വിവാദങ്ങളിലോ അഴിമതി ആരോപണങ്ങളിലോ ഒന്നും മുഖ്യമന്ത്രി ഇതുവരയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മകള്‍ വീണാ വിജയനെതിരെ മാസപ്പടി വാങ്ങിയെന്ന ആരോപണങ്ങളുമുയര്‍ന്നിരുന്നു.

എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാൻ പിണറായി തയ്യാറായില്ല. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തിയ വേളയിലും മുഖ്യമന്ത്രി വിവാദങ്ങളോട് പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് സുധാകരന്റെ പരിഹാസം.