video
play-sharp-fill

കോഴിക്കോട് കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടി അപകടം; യാത്രക്കാരന് പരിക്ക്

കോഴിക്കോട് കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടി അപകടം; യാത്രക്കാരന് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: റോഡിലൂടെ സഞ്ചരിക്കവെ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്നു വീണ് യാത്രക്കാരന് പരിക്കേറ്റു.കോഴിക്കോട് താമരശ്ശേരിക്കടുത്ത് കോളിക്കല്‍ വടക്കേ പറമ്ബില്‍ മുഹമ്മദലിക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.ഇദ്ദേഹത്തിന്റെ കാലിലും തോളിനും പരുക്കേറ്റിട്ടുണ്ട്.

മുഹമ്മദാലിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ മാസം പാലക്കാട് സ്കൂള്‍ കുട്ടികളുമായി വന്ന ഓട്ടോയില്‍ പന്നി ഇടിച്ച്‌ ഓട്ടോ ഡ്രൈവര്‍ മരിച്ചിരുന്നു.വക്കാല സ്വദേശിനി വിജിഷ (35) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ എട്ട് മണിയോടെ ഓടംതോട് ഭാഗത്ത് നിന്നും സ്കൂള്‍ കുട്ടികളുമായി വരുകയായിരുന്ന ഓട്ടോയില്‍ കരിങ്കയം പള്ളിക്ക് സമീപം വച്ച്‌ പന്നി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ഓട്ടോയില്‍ ഉണ്ടായിരുന്ന മൂന്ന് കുട്ടികള്‍ക്ക് നിസാര പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മംഗലംഡാമിലെ ഹെല്‍ത്ത്‌ വിഷൻ മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.