“എന്താണ് എഫ്‌ഐആര്‍’..? എങ്ങനെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം; “ഇത്തിരിനേരം ഒത്തിരി കാര്യം” ക്യാമ്പയിനിലൂടെ വ്യക്തമാക്കി കേരള പൊലീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: എന്താണ് എഫ്‌ഐആര്‍ എന്നും എങ്ങനെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും വിശദീകരിച്ച് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
ഇത്തിരിനേരം ഒത്തിരി കാര്യം എന്ന ദൈനംദിന ക്യാമ്പയിനിലൂടെയാണ് പൊലീസ് എഫ്‌ഐആറിനെ കുറിച്ച് വിശദമാക്കിയത്. പൊലീസ് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാൻ ചിങ്ങം ഒന്നുമുതലാണ് കേരളാ പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പേരില്‍ ക്യാമ്പയിൻ ആരംഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെ, സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം, ആക്സിഡൻ്റ് ജിഡി എൻട്രി എങ്ങനെ ലഭിക്കും, ഫസ്റ്റ് ഇൻഫര്‍മേഷൻ റിപ്പോര്‍ട്ട് അഥവാ എഫ്‌ഐആര്‍ എന്നാല്‍ എന്ത്, അതെങ്ങനെ ലഭിക്കും എന്നിങ്ങനെ ദൈനംദിന ജീവിതത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായി വരുന്ന പൊലീസ് സേവനങ്ങളെക്കുറിച്ചും അവ സുഗമമായി ലഭിക്കുന്ന മാര്‍ഗങ്ങളെ ക്കുറിച്ചും വളരെ ലളിതമായി പറഞ്ഞുതരുന്നതാണ് പൊലീസിന്റെ ഈ ക്യാമ്പയിൻ.
തട്ടിപ്പുകള്‍ക്കെതിരെയും കുറ്റകൃത്യങ്ങള്‍ക്കെതിരെയും ക്യാമ്പയിനിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
എല്ലാ ദിവസവും വൈകീട്ട് നാലിന് പൊലീസിൻ്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെ എന്നതായിരുന്നു ആദ്യ ദിവസത്തെ വിഷയം.
സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട രീതി രണ്ടാമത്തെ ദിവസവും ആക്സിഡന്റ് ജിഡി ലഭിക്കേണ്ട മാര്‍ഗം കഴിഞ്ഞ ദിവസവും പങ്കുവെച്ചിരുന്നു. എന്താണ് എഫ് ഐ ആര്‍ എന്നതായിരുന്നു ഇന്നത്തെ പോസ്റ്റ്..