
പൊട്ടിപൊളിഞ്ഞ റോഡുകളും ഇടുങ്ങിയ പാലങ്ങളും മാറും; പുതുപ്പള്ളിക്ക് കുതിക്കാന്‍ നല്ല റോഡുകള്‍ വരും; സമഗ്രമായ വികസനമാണ് എല്‍ഡിഎഫ് മുന്നോട്ട് വെയ്ക്കുന്നത് ജെയ്ക് സി തോമസ്
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളിയിലെ റോഡുകളുടെയും പാലങ്ങളുടെയും ഉള്‍പ്പെടെയുള്ള സമഗ്രമായ വികസനമാണ് എല്‍ ഡി എഫ് മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാടെന്ന് വ്യക്തമാക്കി ജെയ്ക് സി തോമസ്.
കോട്ടയം ജില്ലയിലെ തന്നെ മറ്റ് പല നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുമ്പോഴാണ് പുതുപ്പള്ളിയിലെ റോഡുകളുടെ ദൈന്യത മനസിലാകുന്നതെന്നും ജെയ്ക് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ നാടിന്റെ ഇപ്പോഴുള്ള വികസന മുരടിപ്പിന്റെ നേര്‍സാക്ഷ്യങ്ങളാണ് പുതുപ്പള്ളിയിലെ റോഡുകള്‍ എന്നും സഞ്ചാര യോഗ്യമല്ലാത്ത പൊട്ടിപൊളിഞ്ഞ റോഡുകളും വീതികുറഞ്ഞ പാലങ്ങളും മാറണമെന്നും ജെയ്ക് പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജെയ്ക് ഇക്കാര്യം പങ്കുവെച്ചത്. കേരളത്തിലെ മറ്റ് പല മണ്ഡലങ്ങളിലെയും റോഡുകള്‍ വിദേശ രാജ്യങ്ങളിലേതിന് സമാനമായി വളരുമ്പോള്‍ ആ വളര്‍ച്ച പുതുപ്പള്ളിക്കും വേണമെന്നും ജെയ്ക് കുറിച്ചു.
Third Eye News Live
0