
കണ്ണൂരില്‍ വന്ദേഭാരതിന് നേരെ കല്ലേറ്; ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാര്‍; ട്രെയിനില്‍ ആര്‍പിഎഫ് സംഘത്തിൻ്റെ പരിശോധന
സ്വന്തം ലേഖിക
കണ്ണൂര്‍: കണ്ണൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്.
മൂന്നേ മുക്കാലോടെയാണ് തലശ്ശേരിക്കും മാഹിയ്ക്കും ഇടയില്‍ വെച്ച് കല്ലേറുണ്ടായത്.
കണ്ണൂരില്‍ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

3.43നും 3.49നും ഇടക്കായിരുന്നു കല്ലേറുണ്ടായത്. കല്ലേറില്‍ സി8 കോച്ചിന്റെ ചില്ലുകള്‍ പൊട്ടിപ്പോയി.
സംഭവത്തെ തുടര്‍ന്ന് ട്രെയിനില്‍ ആര്‍പിഎഫ് സംഘം പരിശോധന നടത്തുകയാണ്. ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാര്‍ പറയുന്നു.
നിലവില്‍ ട്രെയിൻ കോഴിക്കോട് വിട്ട് യാത്ര തുടരുകയാണ്. പൊട്ടിയ ചില്ല് താല്‍ക്കാലികമായി ഒട്ടിച്ചാണ് യാത്ര തുടരുന്നത്.
സംഭവത്തെക്കുറിച്ച് ആര്‍പിഎഫ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്. കണ്ണൂരില്‍ രണ്ട് ദിവസം മുൻപ് രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു.
Third Eye News Live
0