ഉമ്മൻ ചാണ്ടിയുടെ ചികിത്സയിൽ സർക്കാർ ഇടപെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല, ചികിത്സയുമായി ബന്ധപ്പെട്ട സിപിഎമ്മിന്റേത് തരം താഴ്ന്ന പ്രചാരണം; പ്രതിപക്ഷനേതാവ് വി ഡി സതീശൻ; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സയിൽ സർക്കാർ ഇടപെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല, ചികിത്സയുമായി ബന്ധപ്പെട്ട സിപിഎമ്മിന്റേത് തരം താഴ്ന്ന പ്രചാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോട്ടയം പാമ്പാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.


കുടുംബം നന്നായി തന്നെ ചികിത്സ നൽകി. ഏറ്റവും മികച്ച ചികിത്സയാണ് ഉമ്മൻ ചാണ്ടിക്ക് നൽകിയത്ഭാര്യയും മക്കളും കോൺഗ്രസ്‌ പാർട്ടിയുമായി ആലോചിച്ചാണ് ചികിത്സ നടത്തിയത്. സിപിഎമ്മിന്റേത് തരം താഴ്ന്ന പ്രചാരണമെന്നും വിഡി സതീശൻ പറഞ്ഞു.

വിദേശത്തും ഇന്ത്യയിലെ പ്രശസ്തമായ ആശുപത്രികളിലും ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകി. ജർമ്മനിയിൽ നിന്ന് കിട്ടിയ നിർദേശപ്രകാരമാണ് പിന്നീട് ബാംഗ്ലൂരിൽ ചികിത്സ നൽകിയത്. ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അധിക്ഷേപിക്കുന്നതിനുള്ള തരംതാണ മൂന്നാംകിട ആരോപണം മൂന്നാംതരം നേതാക്കളെ കൊണ്ട് സിപിഐഎം പറയിപ്പിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം പിതാവിന്റെ കല്ലറയുള്ള പള്ളിയിലേക്ക് ചാണ്ടി ഉമ്മൻ പോകരുതെന്ന് ആണ് സിപിഎം പറയുന്നത് മുഖ്യമന്ത്രി മോദിക്ക് പഠിക്കുന്നുവെന്നും
മാധ്യമങ്ങൾക്ക് മുന്നിൽ വാ തുറന്നിട്ട് ആറു മാസം ആയിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.