
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം. എട്ട് സീറ്റുകളിൽ യുഡിഎഫ് പ്രാഥമികമായി മുന്നിലെത്തി.
ഇടതുപക്ഷത്തിന് ഏഴിടത്ത് മുൻതൂക്കമുണ്ട്. ബിജെപി ഒരു സീറ്റും നേടി. കുറച്ചു നാളായി തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് കേരളത്തിൽ മുൻതൂക്കം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വീണ്ടും ഇത് ആവർത്തിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 54 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 22 പേർ സ്ത്രീകളാണ്.







