നടൻ വിശാലും നടി ലക്ഷ്മി മേനോനും വിവാഹിതരാകുന്നുവെന്ന് സൂചന; പ്രതികരിക്കാതെ താരങ്ങൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ: നടൻ വിശാലും നടി ലക്ഷ്മി മേനോനും വിവാഹിതരാകുന്നുവെന്ന് സൂചനകൾ. തമിഴ് മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ വിശാലും ലക്ഷ്മിയും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ലക്ഷ്മി മേനോൻ തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ വിശാലിനൊപ്പം സിനിമ ചെയ്തിരുന്നു. പാണ്ഡ്യനാട് ഇരുവരും ജോഡിയായി അഭിനയിച്ച ഏക സിനിമ.

മലയാളിയായ ലക്ഷ്മിയുടെ സ്വദേശം കൊച്ചിയാണ്. ദുബായിൽ ജോലി ചെയ്യുന്ന രാമകൃഷ്ണനും കൊച്ചിയിൽ നൃത്താദ്ധ്യാപികയായ ഉഷാ മേനോനുമാണ് ലക്ഷ്മിയുടെ മാതാപിതാക്കൾ. ​ഗായിക കൂടിയാണ് താരം. ‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുംകി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്‍, റെക്കൈ, വേതാളം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ലക്ഷ്മി മേനോന്‍. മലയാളത്തില്‍ ദിലീപിനൊപ്പം അവതാരം എന്ന സിനിമയിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അജിത്തിന്റെ വേതാളം സിനിമയ്‌ക്ക് ശേഷം താരം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നിലവില്‍ വീണ്ടും സിനിമയില്‍ സജീവമായ താരം ഭോല ശങ്കര്‍, ചന്ദ്രമുഖി 2 എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.