video
play-sharp-fill

പി എസ് സി പരീക്ഷയെഴുതാൻ   30 കാരിയായ വീട്ടമ്മ 20 കാരനായ കാമുകനൊപ്പം എത്തി; കൈയ്യോടെ പിടികൂടി ഭർത്താവ്; ഒടുവിൽ വാക്ക് തർക്കവും, കൈയ്യാങ്കളിയും;  സംഭവം ആലപ്പുഴ നെടുമുടിയിൽ

പി എസ് സി പരീക്ഷയെഴുതാൻ 30 കാരിയായ വീട്ടമ്മ 20 കാരനായ കാമുകനൊപ്പം എത്തി; കൈയ്യോടെ പിടികൂടി ഭർത്താവ്; ഒടുവിൽ വാക്ക് തർക്കവും, കൈയ്യാങ്കളിയും; സംഭവം ആലപ്പുഴ നെടുമുടിയിൽ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: പി എസ് സി പരീക്ഷയെഴുതാൻ കാമുകനുമായി എത്തിയ വീട്ടമ്മയെ ഭർത്താവ് കണ്ടുപിടിച്ചതോടെ സംഭവം കലാശിച്ചത് അടിപിടിയിൽ. ഇന്നലെ ഉച്ചക്ക് നെടുമുടി കൊട്ടാരം സ്കൂളിന് സമീപമായിരുന്നു സംഭവം. അമ്പലപ്പുഴ സ്വദേശിയായ 30 വയസുകാരി കൊട്ടാരം സ്കൂളിലേയ്ക്ക് പരീക്ഷയ്ക്ക് പുറപ്പെട്ടപ്പോൾ തന്നെ സംശയം തോന്നിയ ഭർത്താവും പിന്നാലെ ഉണ്ടായിരുന്നു.

പരീക്ഷ കഴിയുന്നതുവരെ ഭർത്താവ് പരിസരത്ത് പതുങ്ങി നിന്നു. പരീക്ഷയെഴുതിയശേഷം യുവതി കാമുകനായ 20 കാരനൊപ്പം ബൈക്കിൽ കയറി പോകാനൊരുങ്ങിയതും ഭർത്താവ് മുന്നിൽ ചാടിവീണതും ഒരുമിച്ചായിരുന്നു. കാമുകനെ വലിച്ചിട്ട് അടിതുടങ്ങിയതോടെ യുവതി ഓടി രക്ഷപെട്ടു. ഒടുവിൽ നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നെടുമുടി പൊലീസ് എത്തി ഇരുവരെയും കൂട്ടി കൊണ്ടു പോയി. ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തോളമായി യുവതി പിണങ്ങി മറ്റൊരു വീട്ടിൽ കഴിയുകയാണ്. ഇരുവർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.