
സര്‍ക്കാര്‍ ഫ്ലാഗ്ഷിപ് പദ്ധതി; കുമരകത്ത് സര്‍ക്കാര്‍ ഫ്ലാഗ്ഷിപ് പദ്ധതികളെ കുറിച്ചുള്ള കലാപരിപാടികളും മത്സരങ്ങളുമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ നേതൃത്വത്തിൽ ബോധവല്‍ക്കരണ ശില്പശാല അരങ്ങേറി
സ്വന്തം ലേഖകൻ
കുമരകം: കുമരകത്ത് സര്‍ക്കാര്‍ ഫ്ലാഗ്ഷിപ് പദ്ധതികളെ കുറിച്ചുള്ള കലാപരിപാടികളും മല്‍സരങ്ങളുമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ നേതൃത്വത്തിൽ ബോധവല്‍ക്കരണ ശില്പശാല അരങ്ങേറി
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ കോട്ടയം ഫീല്‍ഡ് ഓഫിസ് ഐസിഡിഎസ് ഏറ്റുമാനൂര്‍ അഡീഷണല്‍ പ്രൊജക്ടുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഫ്ളാഗ്ഷിപ് പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ഒപ്പം പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും അവബോധ സന്ദേശങ്ങളുമടങ്ങിയ കലാപരിപാടികളും മല്‍സരങ്ങളും നടന്നു.
ബാലുശേരി മനോരഞ്ജന്‍ ആര്‍ട്ട്സിന്റേയും കോഴിക്കോട് ആസാദ് ഓര്‍ക്കസ്ട്രയുടേയും കലാകാരന്മാര് സ്കിറ്റുകളും സംഗീത പരിപാടികളും വഴി മാലിന്യ നിര്മാര്ജനത്തേയും ആരോഗ്യ പരിപാലനത്തേയും സര്‍ക്കാര്‍ ഫ്ളാഗ്ഷിപ് പരിപാടികളേയും കുറിച്ചുള്ള സന്ദേശങ്ങള്‍ നല്കി.
ജനപ്രിയ ഗാനങ്ങളും ശബ്ദാനുകരണവും നൃത്തവും എല്ലാം കോര്‍ത്തിണക്കിയായിരുന്നു ഇതു മുന്നേറിയത്. കലാപരിപാടികളോടൊപ്പം സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ക്ലാസുകളും വിജയകരമായി മുന്നോട്ടു പോയി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ ലീഡ് ബാങ്ക്, ജില്ലാ മെഡിക്കല്‍ ഓഫിസ്, ദേശീയ ആയുഷ് മിഷന് തുടങ്ങിയ വിവിധ വകുപ്പുകള്‍ പരിപാടിയില്‍ സഹകരിച്ചു. വിവിധ സര്‍ക്കാര്‍ ബാങ്കിങ് പദ്ധതികള്‍ക്കായുള്ള രജിസ്ട്രേഷനും രണ്ടു ദിവസത്തെ പരിപാടികളോട് അനുബന്ധിച്ചു നടത്തി. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടികള്‍ക്കു നേതൃത്വം നല്‍കിയത്.