Spread the love

സ്വന്തം ലേഖകൻ  

video
play-sharp-fill

കാസര്‍കോട്: കോടതി വളപ്പിലെ ഇരുമ്പ് ഗേറ്റ് മോഷ്ടിച്ച് വിറ്റ ജീവനക്കാരനെ അറസ്റ്റ് ചെയ്തു . കാസർകോട് ഹോസ്ദുർഗ് കോടതിയിലാണ് സംഭവം നടന്നത്. ഏച്ചിക്കാനം സ്വദേശിയായ അറുപത്തൊന്നുകാരൻ എ വി സത്യനാണ് പിടിയിലായത്.

ഇയാൾ കോടതിയിലെ താത്ക്കാലിക ശുചീകരണ തൊഴിലാളി ആയിരുന്നു. ജൂലൈ 23 നാണ് മോഷണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോസ്ദുര്‍ഗ് കോടതി വളപ്പിലെ ഇരുമ്പ് ഗേറ്റാണ് അതേ കോടതിയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ ജീവനക്കാരൻ കവര്‍ന്നത്.

കഴിഞ്ഞ 23 നാണ് മോഷണം നടന്നത്. ഗുഡ്സ് ഓട്ടോ വാടകയ്ക്ക് എടുത്ത് ഇരുമ്പ് ഗേറ്റ് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്താനായി അഴിച്ച്‌ വച്ചതായിരുന്നു ഹോസ്ദുര്‍ഗ് കോടതി വളപ്പിലെ ഗേറ്റ്. ഹോസ്ദുര്‍ഗ് കോടതി തന്നെ പ്രതിയെ റിമാന്റ് ചെയ്തു.