
കോട്ടയം ജില്ലയിലെ ആദ്യ സമ്പൂര്‍ണ മാലിന്യമുക്ത നിയോജകമണ്ഡലമായി ഏറ്റുമാനൂരിനെ മാറ്റും: മന്ത്രി വി എന്‍ വാസവന്‍
സ്വന്തം ലേഖിക
കോട്ടയം: ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തോടെ ഏറ്റുമാനൂരിനെ ജില്ലയിലെ ആദ്യ സമ്പൂര്‍ണ മാലിന്യമുക്ത നിയോജക മണ്ഡലമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ.
മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി അയ്മനത്ത് നടന്ന ഏറ്റുമാനൂര്‍ നിയോജകമണ്ഡലതല കണ്‍വൻഷനില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പയിൻ പ്രവര്‍ത്തനം പൂര്‍ണതയില്‍ എത്തിക്കുന്നതിനായി കക്ഷി രാഷ്ട്രീയ, ജാതിമത ഭേദമന്യേ ഒരു നാടിന്റെ ശുചിത്വം ലക്ഷ്യമാക്കി എല്ലാവരും മുന്നിട്ടിറങ്ങണം. ഏറ്റുമാനൂരിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസിന്റെ സഹകരണത്തോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.
നിയോജകമണ്ഡലത്തില്‍ ആദ്യമായി സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്ന വാര്‍ഡിന് 5000 രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഒരു ലക്ഷം രൂപയും മന്ത്രി പാരിതോഷികം പ്രഖ്യാപിച്ചു. മാലിന്യമുക്തമാക്കുന്ന ആദ്യ വിദ്യാഭ്യാസസ്ഥാപനത്തിനും പാരിതോഷികം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ അജയൻ കെ. മേനോൻ, ധന്യ സാബു, അഞ്ജു മനോജ്, വി.കെ. പ്രദീപ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടര്‍ പി.എസ്. ഷിനോ, ശുചിത്വമിഷൻ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബെവിൻ ജോണ്‍, ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ ലക്ഷ്മി പ്രസാദ്, മാലിന്യമുക്ത കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.പി. ശ്രീ ശങ്കര്‍, ജനപ്രതിനിധികള്‍, വിവിധ മേഖലകളില്‍നിന്നുള്ളവര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.