video
play-sharp-fill

തീരാനോവായ് അവള്‍ മടങ്ങുന്നു…..!  അലറിക്കരഞ്ഞ് ഉറ്റവർ; അന്ത്യാഞ്ജലി അര്‍പ്പിച്ച് സഹപാഠികളും നാട്ടുകാരും; കേരളമാകെ തലകുനിച്ച്‌ അഞ്ചുവയസുകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു

തീരാനോവായ് അവള്‍ മടങ്ങുന്നു…..! അലറിക്കരഞ്ഞ് ഉറ്റവർ; അന്ത്യാഞ്ജലി അര്‍പ്പിച്ച് സഹപാഠികളും നാട്ടുകാരും; കേരളമാകെ തലകുനിച്ച്‌ അഞ്ചുവയസുകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു

Spread the love

സ്വന്തം ലേഖിക

ആലുവ: കേരളമാകെ തലകുനിച്ച്‌ അഞ്ചുവയസുകാരിയെ യാത്രയാക്കി.

കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം കീഴ്മാട് പൊതുശ്മശാനത്തില്‍ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകാരികമായ നിമിഷങ്ങള്‍ക്കാണ് അവിടം സാക്ഷിയായത്. സഹപാഠികളും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അമ്മമാര്‍ അലറിക്കരഞ്ഞു.

അറസ്റ്റിലായ പ്രതി ബിഹാര്‍ പരാരിയ സ്വദേശി അസഫാക് ആലത്തെ (28) രാവിലെ 11 മണിക്ക് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങള്‍ക്കു പുറമേ ‘പോക്സോ’ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി.

ആലുവ തായിക്കാട്ടുകരയില്‍നിന്നു വെള്ളിയാഴ്ച വൈകിട്ടു കാണാതായ ബിഹാര്‍ സ്വദേശിയായ 5 വയസ്സുകാരിയെ ഇന്നലെ രാവിലെയാണ് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേര്‍ന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. തായിക്കാട്ടുകര ഗാരിജിനു സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി കഴിയുന്ന കെട്ടിടത്തിലാണ് പെണ്‍കുട്ടി മാതാപിതാക്കളും മൂന്നു സഹോദരങ്ങളുമൊത്തു താമസിച്ചിരുന്നത്.